Sunday, June 28, 2009

മുഹമ്മദ് എന്ന കവി!

എന്റെ ആദ്യ പോസ്റ്റ് ഖുർആൻ മുഹമ്മദിന്റെ വക! എന്നതിൽ വന്ന ഒരു കമന്റ് ആണ് ഈ പുതിയ ശ്രമത്തിനാധാരം. ഡീപ്ഡൌൺ എന്ന എന്റെ സുഹൃത്ത് ഉന്നയിച്ചിരിക്കുന്ന രണ്ട് ആരോപണങ്ങളിൽ പ്രധാനപ്പെട്ടത് എന്ന് തോന്നിയ ഒരു വിഷയത്തെക്കുറിച്ച് അത്ര ഗഹനമല്ലാത്ത രീതിയിൽ ഒരുകുറിപ്പ് വേണമെന്ന് തോന്നിപ്പോയി.

പ്രവാചകൻ മുഹമ്മദ് നബി(സ) കാവ്യാത്മകതയിൽ നിപുണനായിരുന്നു എന്നാണ് സുഹൃത്തിന്റെ വാദം. ആ കമന്റുകളിലേക്ക്-
(((ഭാഷ പ്രയോഗിക്കുന്ന കാര്യത്തിലും കാവ്യാത്മകതയിലും മുഹമ്മദ്‌ നിപുണനായിരുന്നു. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി ഭാഷ പ്രയോഗിക്കുന്ന കാര്യത്തിൽ മിടുക്ക്‌ കാണിച്ചിട്ടുള്ള അനേകം പേരെ ചരിത്രത്തിൽ കാണാം. ഇന്ത്യയിൽത്തന്നെ കബീർ ദാസിനെക്കുറിച്ച്‌ കേട്ടിട്ടില്ലേ. എഴുത്തും വായനയുമറിയാത്ത അദ്ദേഹത്തിന്റെ പ്രാസവും കാവ്യാത്മകതയുമൊക്കെ ഒത്ത ഈ‍ീരടികൾ ലോകപ്രശസ്തങ്ങളാണ്‌ എന്നുള്ളത്‌ എല്ലാവർക്കുമറിയാം. മുഹമ്മദ്‌ അറേബ്യയിലെ ഓരോ പ്രദേശത്തിലേയും ഗോത്രത്തിലേയും തനതായ ശൈലിയിലുള്ള അറബി ഉപയോഗിച്ചുകൊണ്ട്‌ അതാത്‌ പ്രദേശങ്ങളിലെ ആളുകളുമായി സംവദിക്കുന്നതിൽ നിപുണനായിരുന്നു എന്നതിന്‌ ഇസ്ലാമികരേഖകളുണ്ട്‌. പോരാത്തതിന്‌ ഈണവും പ്രാസവുമൊക്കെ ഒത്തിണങ്ങിയ കാവ്യഗുണമുള്ള വരികൾ അദ്ദേഹം കല്യാണാഘോഷവേളകളിലും യുദ്ധത്തിന്‌ കൂട്ടരുമൊത്ത്‌ ശത്രുവിനെ കാത്ത്‌ പതിയിരിക്കുന്ന വേളകളിലും ഒക്കെ ചൊല്ലിയിട്ടുള്ളതായും ഇസ്ലാമിന്റെ അടിസ്ഥാനരേഖകളിൽത്തന്നെ കാണാം. അദ്ദേഹത്തിന്റെ വാഗ്‌ചാതുര്യം ഒരു നിമിഷകവിയുടേതിനെക്കാളും ഒട്ടും പിന്നിലല്ല)))

എഴുതാനും വായിക്കനും അറിയാത്ത ഒട്ടനേകം ലോകപ്രശസ്ത കവികൾ ഉണ്ടായിട്ടുണ്ടെന്നാണു പറയുന്നത്. കാവ്യഗുണമുള്ള വരികൾ മുഹമ്മദ് നബി(സ)പല വേളകളിലും ചൊല്ലിയതായും പറയുന്നു. കൂടാതെ വാഗ്ചാതുര്യമൊത്ത ഒരു നിമിഷകവിയാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. ഇത് എന്റെ സുഹൃത്തിന്റെ മാത്രം അഭിപ്രായമല്ല. പല വിമർശകരും ഉന്നയിക്കുന്ന ഒരാരോപണം തന്നെ. ഖുർആൻ കാവ്യശ്ലോകങ്ങൾ അടങ്ങുന്ന ഒരു സാഹിത്യരചന ആയ സ്ഥിതിക്ക് അതിന്റെ കർത്താവ് സ്വാഭാവികമായും കാവ്യാത്മകതയിൽ നിപുണനായിരിക്കണമല്ലോ. മുഹമ്മദ് നബിയാണ് ഖുർആൻ രചിച്ചതെന്ന വാദത്തെ ബലപ്പെടുത്താൻ ഈ വാദം ഒരത്യാവശ്യംവുമാണ്. അതിനെദ്ദേഹം തെളിവുദ്ധരിക്കുന്നത് താഴെക്കൊടുത്ത വരികളിൽ നിന്നാണ്. കാണുക-

"The Prophet [pbuh] was noted for superb eloquence and fluency in Arabic. He was remarkable in position and rank. He was an accurate, unpretending straightforward speaker. He was well-versed in Arabic and quite familiar with the dialects and accents of every tribe. He spoke with his entertainers using their own accents and dialects. He mastered and was quite eloquent at both bedouin and town speech. So he had the strength and eloquence of bedouin language as well as the clarity and the decorated splendid speech of town."
ഇതിൽ നിന്നും മുഹമ്മദ് നബി(സ)യെ കവിയെന്ന് സംബോധനചെയ്യാനുള്ള തെളിവ് ലഭിക്കുമോ?....
വാഗ്മിത്വവും അറബിയിലുള്ള ജ്ഞാനവും; ശ്രദ്ധിക്കുക, അവിടെ fluency എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. നാം സാധാരണ സംഭാഷണചാതുര്യത്തെ സൂചിപ്പിക്കുമ്പോഴാണ് fluency ഉപയോഗിക്കാറ്. തികഞ്ഞ ജ്ഞാനമെന്നതിന് മറ്റുപല ഇംഗ്ലീഷ് വാക്കുകളല്ലേ ഉപയോഗിക്കുക!.
പല ഗോത്രക്കാരോടും അതാത് ശൈലിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് മുഹമ്മദ് നബി (സ) ക്കുണ്ടായിരുന്നു എന്നേ മേൽ ഉദ്ധരിച്ച വാചകങ്ങളുടെ ഉള്ളടക്കത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റൂ.

മുഹമ്മദ് നബി(സ) ജനിച്ചത് ഖുറൈശി ഗോത്രവംശത്തിലായിരുന്നു . സാഹിത്യപരമായി ഏറെ മുന്നിട്ട് നിന്നിരുന്ന അവരുടെ ഭാഷാരീതിയായിരുന്നു പൊതുവായി ഖുർആനിലും സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ചില ശൈലികളിലും പ്രയോഗങ്ങളിലും ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വ്യത്യാസങ്ങൾ കാണപ്പെട്ടിരുന്നെങ്കിലും പൊതുവായി അറബികൾക്കിടയിൽ സ്വാധീനമുണ്ടായിരുന്നത് ഖുറൈശികളുടെ ഭാഷാരീതിക്കായിരുന്നു. കോട്ടയത്തുകാരുടെ സ്പീച്ച് മലപ്പുറത്തുകാർക്ക് സ്വീകാര്യമാകമാകണമല്ലോ...മുഹമ്മദ് നബി(സ)യുടെ ഭാഷക്കും ശൈലിക്കും മനോഹാരിത ഉണ്ടെന്നതിൽ ഇവിടെ ആർക്കും അഭിപ്രായ വ്യത്യാസമില്ല.

ആരാണ് കവി? എന്താണ് കവിത-

വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നല്‍ നല്‍കുന്നവയാണ്‌ കവിതകള്‍(വികി). ചുരുക്കുകയാണെങ്കിൽ മറ്റൊരർഥത്തിൽ ഇങ്ങനെയും പറയാം “Poetry is something which appeals to the emotions and feelings.” കവിതയെഴുതുന്നവരെ കവിയെന്നും വിളിക്കും സ്വാഭാവികം. ആശയത്തേക്കാൾ ഭാഷക്കും, യാഥാർഥ്യത്തേക്കാൾ ഭാവനക്കും, വിജ്ഞാനത്തേക്കാൾ വികാരത്തിനുമാണു കവിതയിൽ മുൻഗണന. കവിയുടെ വാസനക്കും ഭാവനക്കുമനുസരിച്ചായിരിക്കും കവിതയുടെ ചിത്രീകരണം.

ഇസ്ലാമിലൂടെ നോക്കിക്കാണുമ്പോൾ-
“നബിക്ക് നാം കവിത പഠിപ്പിച്ചിട്ടില്ല. അത് അദ്ദേഹത്തിന് യോജിക്കുന്നതുമല്ല. അത് (ഖുർആൻ) ഒരുപദേശവും അഥവാ സന്ദേശവും, വ്യക്തമായ ഒരു പാരായണ ഗ്രന്ഥവുമല്ലാതെ മറ്റൊന്നുമല്ല.” (36:69).
“കവികളാകട്ടെ, അവരെ പിൻപറ്റുന്ന ദുർമ്മാർഗികളാകുന്നു” (26:224)

കവികളെയും, കവിതകളെയും പറ്റിയുള്ള ഖുർആന്റെ അഭിപ്രായങ്ങളിൽ ചിലതാണ് മേൽ വിവരിച്ചത്.ഇനിയുമുണ്ട്.

കവികളെയും , കവിതകളെയും ദൈവം പ്രോത്സാഹിപ്പിക്കുന്നില്ല എന്നിരിക്കെ ദൈവത്തിന്റെ പ്രത്യേക ദൌത്യവുമായി വന്ന ഒരു ദൂതൻ കല്ല്യാണത്തിന് കവിതചൊല്ലുമെന്ന് എങ്ങനെ വിശ്വസിക്കും. ഇനി മറുവശത്തുനിന്നും ചിന്തിച്ചാൽ തന്നെ കവികളെയും കവിതയെയും കുറ്റം പറഞ്ഞെഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥം കാണിച്ച് നിങ്ങൾ ഇതനുസരിച്ച് ജീവിക്കണമെന്ന് ജനങ്ങളോട് കൽ‌പ്പിക്കുകയും എന്നിട്ട് സ്വയം കവിത ചൊല്ലുകയും ചെയ്യുന്നതിലെ ധാർമ്മികതയെപ്പറ്റി ആ ശ്രന്ഥം രചിക്കുന്ന അവസരത്തിലെങ്കിലും ഒന്ന് ചിന്തിക്കാതിരിക്കുമോ.

ഹദീസുകൾ തപ്പിനോക്കുകയാണെങ്കിൽ ഒരിടത്ത് ഇങ്ങനെ കാണം.. ഒരിക്കൽ മുഹമ്മദ് നബി (സ) ഒരു വരി കവിത ചൊല്ലിയത് ശരിയാകാതെ കണ്ടപ്പോൾ അബൂബക്കർ (റ) ഇങ്ങനെ പറയുകയുണ്ടായി “ അവിടുന്ന് അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ അങ്ങേക്ക് കവിത പഠിപ്പിച്ചിട്ടില്ല. അതങ്ങേക്ക് ചേരുകയുമില്ല” (ഇബ്നു അബീ ഹാതിം)
ശ്രവണ സുന്ദരങ്ങളായ കവിതകളെഴുതി ജനങ്ങളെ വശത്താക്കണം എന്നിട്ടവരെ ഇസ്ലാമിലേക്ക് ആനയിക്കണം എന്ന് ദൈവം എവിടെയും കൽ‌പ്പിച്ചതായി ആർക്കെങ്കിലും അറിവുണ്ടോ?ഉണ്ടാകില്ല! . സ്വയം കൊട്ടിയുണ്ടാക്കിയതാണെങ്കിലും അല്ലെങ്കിലും ഖുർആനിലൂടെ എൽ‌പ്പിച്ച ദൌത്യമല്ലാതെ മറ്റൊന്നും മുഹമ്മദ് നബി(സ) ചെയ്തിട്ടുണ്ടാകില്ലെന്നെങ്കിലും വിമർശകർക്കറിയാതെ പോകാതിരിക്കുമോ?...

ഖുർആനിന്റെ കർതൃത്വം നബിയുടെ മേൽ കെട്ടിവെക്കുന്നവർ തങ്ങളുടെ യുക്തിയെപ്പറ്റി ഒന്നിരുത്തി വിശകലനം ചെയ്യാൻ തയാറായാൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. അതിനു തയ്യാറല്ലാത്തവരോട് പിന്നെന്ത് പറയാൻ....... “ If something looks like a duck, it walks like a duck ...then it is a duck.”

12 comments:

  1. ഖുർആനിന്റെ കർതൃത്വം നബിയുടെ മേൽ കെട്ടിവെക്കുന്നവർ തങ്ങളുടെ യുക്തിയെ ഒന്നിരുത്തി വിശകലം ചെയ്യാൻ തയാറായാൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. അതിനു തയ്യാറല്ലാത്തവർ ചുരുങ്ങിയത് ഈ വാചകമെങ്കിലും ഒന്ന് വായിക്കുക “ If something looks like a duck, it walks like a duck ...then it is a duck.”

    ReplyDelete
  2. നല്ല പോസ്റ്റ്- ലളിതമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നു
    ഭാവുകങ്ങള്‍

    ReplyDelete
  3. നല്ല ശ്രമം..തുടരട്ടെ

    ReplyDelete
  4. നല്ല പോസ്റ്റുകള്‍ക്ക് അഭിനന്ദനങ്ങള്‍. തുടരുക....

    ReplyDelete
  5. കാട്ടിപരുത്തി,

    ധവള വെളിച്ചം,

    ജുനൈദ്,

    നന്ദി

    ReplyDelete
  6. മുഹമ്മദ് കവിത ചൊല്ലിയിട്ടുണ്ട് എന്നതിന്‌ ചില ഉദാഹരണങ്ങള്‍:
    "The Holy Prophet (sallallahu 'alaihi wa aaleh) praised his own name and recited poetry about himself in the middle of the battle of Hunayn in order to encourage the companions and to scare the enemies. "
    -Ibn Kathir, Dhikra Mawlid an-Nabi

    "Narrated Jundub: While the Prophet was walking, a stone hit his foot and stumbled and his toe was injured. He then (quoting a poetic verse) said, "You are not more than a toe which has been bathed in blood in Allah's cause." "
    -Sahih Bukhari 73:167

    "Allah's Apostle then built a mosque there. The Prophet himself started carrying unburnt bricks for its building and while doing so, he was saying "This load is better than the load of Khaibar, for it is more pious in the Sight of Allah and purer and better rewardable." He was also saying, "O Allah! The actual reward is the reward in the Hereafter, so bestow Your Mercy on the Ansar and the Emigrants." Thus the Prophet recited (by way of proverb) the poem of some Muslim poet"
    -Sahih Bukhari 58:245

    "Narrated Al−Bara: When it was the day of Al−Ahzab (i.e. the clans) and Allah's Apostle dug the trench, I saw him carrying earth out of the trench till dust made the skin of his `Abdomen out of my sight and he was a hairy man. I heard him reciting the poetic verses composed by Ibn Rawaha while he was carrying the earth"
    -Sahih Bukhari 59:432

    ഇതില്‍ എല്ലാ കവിതകളും അദ്ദേഹം രചിച്ചവയല്ല, എങ്കിലും അദ്ദേഹം ചൊല്ലിയത്.

    ReplyDelete
  7. "കവികളെയും കവിതയെയും കുറ്റം പറഞ്ഞെഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥം കാണിച്ച് നിങ്ങൾ ഇതനുസരിച്ച് ജീവിക്കണമെന്ന് ജനങ്ങളോട് കൽ‌പ്പിക്കുകയും എന്നിട്ട് സ്വയം കവിത ചൊല്ലുകയും ചെയ്യുന്നതിലെ ധാർമ്മികതയെപ്പറ്റി ആ ശ്രന്ഥം രചിക്കുന്ന അവസരത്തിലെങ്കിലും ഒന്ന് ചിന്തിക്കാതിരിക്കുമോ."
    ചിന്തിച്ചിരിക്കാന്‍ വഴിയില്ല.
    മുഹമ്മദ് കവിത ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിനെ support ചെയ്തിരുന്നുവെന്നും വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങള്‍:

    "Hazrat Aisha Siddiqa (R.A.) has related that holy prophet(S.A.W.) used to have a special pulpit in the mosque for Hazrat Hassan Bin Sabit(R.A.) to stand on it and recite couplets in the appreciations of Holy Prophet(S.A.W.)."
    -Shamaa'il Tirmizi

    "The Prophet (saws) rewarded Ka`b ibn Zuhayr's (ra) poem of praise with a robe (burda)."
    -Seerah Ibn Hisham

    "The Prophet (saws) prayed that Allah (swt) support Hassan ibn Thabit with ruh al-qudus (the Divine spirit) as long as he would support the Prophet (saws) with his poetry. "
    -Ibn Qayyim al-Jawziyya

    "Narrated Sa'id bin Al-Musaiyab: 'Umar came to the Mosque while Hassan was reciting a poem. ('Umar disapproved of that). On that Hassan said, "I used to recite poetry in this very Mosque in the presence of one (i.e. the Prophet ) who was better than you." Then he turned towards Abu Huraira and said (to him), "I ask you by Allah, did you hear Allah's Apostle saying (to me), "Retort on my behalf. O Allah! Support him (i.e. Hassan) with the Holy Spirit?" Abu Huraira said, "Yes." "
    -Sahih Bukhari 54:434

    'Amr b. Sharid reported his father as saying : One day when I rode behind Allah's Messenger (may peace be upon him), he said (to me) : Do you remember any Poetry of Umayya b. Abu Salt. I said : Yes. He said: Then go on. I recited a couplet, and he said : Go on. Then I again recited a couplet and he said : Go on. I recited one hundred couplets (of his poetry).
    -Sahih Muslim 28:5602

    "Hazrat Jabir Bin Samurah (R.A.) has narrated that he had hundreds occasions to sit in the company of Holy Prophet(S.A.W.)when the Companions(R.A.) recited verses and told tales of the Days of Ignorance(Daura-e-jahiliya).The Holy prophet(S.A.W.) did not stop them. he listened to them silently but some times laughed with them."
    -Shamaa'il Tirmizi

    "Narrated Al−Bara: The Prophet said to Hassan, "Abuse them (with your poems), and Gabriel is with you (i.e, supports you)." (Through another group of sub narrators) Al−Bara bin Azib said, "On the day of Quraiza's (besiege), Allah's Apostle said to Hassan bin Thabit, 'Abuse them (with your poems), and Gabriel is with you (i.e. supports you).' " "
    -Sahih Bukhari 59:449

    " `Aisha said, "Hassan used to defend or say poetry on behalf of Allah's Apostle"
    -Sahih Bukhari 59:467

    ReplyDelete
  8. ഒന്നുരണ്ടെണ്ണം കൂടി:

    "Narrated Salama bin Al-Akwa: We went out to Khaibar in the company of the Prophet. While we were proceeding at night, a man from the group said to 'Amir, "O 'Amir! Won't you let us hear your poetry?" 'Amir was a poet, so he got down and started reciting for the people poetry that kept pace with the camels' footsteps, saying:-- "O Allah! Without You we Would not have been guided On the right path Neither would be have given In charity, nor would We have prayed. So please forgive us, what we have committed (i.e. our defects); let all of us Be sacrificed for Your Cause And send Sakina (i.e. calmness) Upon us to make our feet firm When we meet our enemy, and If they will call us towards An unjust thing, We will refuse. The infidels have made a hue and Cry to ask others' help Against us." The Prophet on that, asked, "Who is that (camel) driver (reciting poetry)?" The people said, "He is 'Amir bin Al-Akwa'." Then the Prophet said, "May Allah bestow His Mercy on him." "
    -Sahih Bukhari 59:509

    "Narrated 'Aisha: When Allah's Apostle reached Medina, Abu Bakr and Bilal became ill. When Abu Bakr's fever got worse, he would recite (this poetic verse): "Everybody is staying alive with his People, yet Death is nearer to him than His shoe laces." And Bilal, when his fever deserted him, would recite: "Would that I could stay overnight in A valley wherein I would be Surrounded by Idhkhir and Jalil (kinds of good-smelling grass). Would that one day I could Drink the water of the Majanna, and Would that (The two mountains) Shama and Tafil would appear to me!" The Prophet said, "O Allah! Curse Shaiba bin Rabi'a and 'Utba bin Rabi'a and Umaiya bin Khalaf as they turned us out of our land to the land of epidemics." Allah's Apostle then said, "O Allah! Make us love Medina as we love Mecca or even more than that. O Allah! Give blessings in our Sa and our Mudd (measures symbolizing food) and make the climate of Medina suitable for us, and divert its fever towards Aljuhfa." "
    -Sahih Bukhari 30:113

    മനസ്സില്‍ കവിതയുള്ള ഒരു മനുഷ്യനായിരുന്നു മുഹമ്മദ് എന്നാണ്‌ ഈ രേഖകളില്‍നിന്നൊക്കെ മനസ്സിലാകുന്നത്. അല്ലാതെ തീരെ സാഹിത്യബോധമില്ലാത്ത ഒരാളായിരുന്നില്ല.


    മുഹമ്മദ് ഖുര്‍‌ആനിന്റെ രചയിതാവാകാനിടയില്ല എന്നതിന്‌ അദ്ദേഹത്തിന്റെ നിരക്ഷരതയും ഒരു കാരണമായി കാണിച്ചതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യത്തെക്കുറിച്ച് എനിക്ക് ഉദ്ധരണി നല്‍കേണ്ടിവന്നത്. മുഹമ്മദ് നിരക്ഷരനാണ്‌ എന്ന് വളരെ stress ചെയ്ത് പറയാറുണ്ട് മുസ്ലിങ്ങള്‍. കാരണം നിരക്ഷരന്‍ എന്ന് കേള്‍ക്കുമ്പോള്‍ തീരെ അജ്ഞനും കഴിവില്ലാത്തവനുമായ ഒരു മനുഷ്യന്‍ എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചോളുമല്ലോ. അപ്പോള്‍ ഒരു സുപ്രഭാതത്തില്‍ അദ്ദേഹം സാഹിത്യഗുണമുള്ള വരികള്‍ ചൊല്ലുമ്പോള്‍ അത് അദ്ദേഹത്തിന്റേതായിരിക്കാന്‍ വഴിയില്ല, ദൈവത്തിന്റെ തന്നെയായിരിക്കണം എന്ന് ന്യായീകരിക്കാമല്ലോ. അത്യാവശ്യം സാഹിത്യബോധവും ഭാഷാസമ്പത്തും കവിതാബോധവുമൊക്കെയുള്ള ആള്‍ തന്നെയായിരുന്നു മുഹമ്മദ്. ഇത്തരം സംഗതികള്‍ മനസ്സിലുള്ള ഒരാള്‍ക്ക് തലയില്‍ 'chemical locha' നടക്കുന്ന സമയത്ത് ('Lage raho Munnabhai' എന്ന സിനിമ കാണുക) ആ ഗുണങ്ങളൊക്കെ തീവ്രമായ രൂപത്തില്‍ പ്രകടമാകുക എന്നത് വലിയ അദ്ഭുതമുള്ള കാര്യമല്ല.

    ഖുർആൻ പിന്തുടരാൻ കൽപ്പിച്ചതിന്റെ പേരിൽ വെറുപ്പ്‌ സമ്പാദിക്കേണ്ടി വന്നതോ, നിരക്ഷരനായിരുന്നു എന്നതോ, ആടുമേച്ചുനടന്നു എന്നുള്ളതോ, കച്ചവടക്കാരനായിരുന്നു എന്നതോ, സ്വയം വിമർശനമോ ഒന്നും തന്നെ ഖുർആൻ മുഹമ്മദിന്റെ സൃഷ്ടിയല്ല എന്നുള്ളതിന്‌ മതിയായ ന്യായീകരണങ്ങളാവുന്നില്ല എന്ന് ആർക്കും മനസ്സിലാകും. ഖുർആൻ മുഹമ്മദിന്റെ സൃഷ്ടിയല്ല എന്ന് തെളിയിക്കാൻ കുറെക്കൂടി ശക്തമായ കാരണങ്ങൾ വേണ്ടിവരും.

    ReplyDelete
  9. കവിതയെക്കുറിച്ച് താങ്കള്‍ ചൂണ്ടിക്കാണിച്ച വികി-നിര്‍‌വചനം താങ്കള്‍ അംഗീകരിക്കുന്നെങ്കില്‍പിന്നെ മുഹമ്മദ് കവിയാണെന്ന് തെളിയിക്കാന്‍ മേല്പ്പറഞ്ഞ ഹദീസുകളുടെയൊന്നും ആവശ്യമില്ല. കാരണം, ആ നിര്‍‌വചനം വെച്ചുനോക്കിയാല്‍ സാധാരണഹദീസുകളില്‍തന്നെ പലതും കവിതകളാണ്‌. ചെറിയ ചില ഉദാഹരണങ്ങള്‍‍:

    "Narrated 'Abdullah bin Abi Aufa: Allah's Apostle said, "Know that Paradise is under the shades of swords." "
    -Sahih Bukhari- 52:73

    Narrated 'Abdullah bin 'Umar: Allah's Apostle said, "Good will remain (as a permanent quality) in the foreheads of horses till the Day of Resurrection."
    -Sahih Bukhari- 52:102

    ReplyDelete
  10. "എന്റെ ആദ്യ പോസ്റ്റ് ഖുർആൻ മുഹമ്മദിന്റെ വക!" എന്നും പറഞ്ഞ് താങ്കള്‍ കൊടുത്തിട്ടുള്ള ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. അതൊന്ന് ശരിയാക്കൂ. നന്ദി.

    ReplyDelete
  11. ഡീപ് ഡൌൺ,
    നന്നായി...ഈ പോസ്റ്റിൽ ഞാൻ ചില ഖുർആൻ വചനങ്ങൾ ഉദ്ദരിച്ചിരുന്നു. കണ്ടില്ല അല്ലേ.!.. ദൈവത്തിന്റെ വചനങ്ങളായ ഖുർആനിന്റെ ആശയത്തിനെതിരായി ഏത് ഹദീസ്...ആര് തന്നെ കൊണ്ടുവന്നാലും അത് തള്ളപ്പെടേണ്ടതാണെന്ന സാമാന്യവിവരം പോലുമില്ലാതെ കിട്ടാവുന്നിടത്തുനിന്നൊക്കെ ദുർബലങ്ങളായ ഹദീസുകൾ ശേഖരിക്കാൻ കാണിച്ച ആത്മാർതഥ സത്യാന്വേഷണത്തിന് ഉപയോഗിച്ചിരുന്നുവെങ്കിൽ...എന്നാശിച്ചുപോകുന്നു..

    ReplyDelete
  12. അപ്പോള്‍ ദുര്‍ബലമായ ഹദീസ് എന്ന് താങ്കള്‍ വിളിക്കുന്നത് ഖുര്‍‌ആനിലെ വചനങ്ങളോട് യോജിക്കാത്ത ഹദീസുകളെയാണല്ലെ? എന്നാല്‍ ഭൂരിപക്ഷം മുസ്ലിം പണ്ഠിതന്മാരും അങ്ങനെയല്ല ഒരു ഹദീസ് ദുര്‍ബലമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. അവര്‍ക്ക് മറ്റ് ചില criteria ഉണ്ട്. Science of Hadith അഥവാ ഹദീസ്‌ശാസ്ത്രം പരിശോധിക്കുക. സഹീഹ് ബുഖാരി, സഹീഹ് മുസ്ലിം തുടങ്ങിയ ഹദീസ് സംഗ്രഹങ്ങള്‍ ദുര്‍ബലങ്ങളായിട്ടല്ല, നേരെമറിച്ച് ഇസ്ലാമിലെ ഏറ്റവും ബലവത്തായതും ഖുര്‍ആന്‍ കഴിഞ്ഞാല്പ്പിന്നെ ഏറ്റവും ആശ്രയിക്കപ്പെടേണ്ടതുമായിട്ടുള്ള ഗ്രന്ഥങ്ങളായിട്ടാണ്‌ മുസ്ലിം പണ്ഠിതന്മാര്‍ കാണുന്നത്. അതുതന്നെ ഭൂരിപക്ഷം മുസ്ലിം ജനതയും പിന്തുടരുന്നു.
    ഞാന്‍ ഉദ്ധരിച്ച ഹദീസുകള്‍ തെറ്റാണെന്ന് (അതായത്, സഹീഹ് ബുഖാരി തുടങ്ങിയവ യഥാര്‍ത്ഥത്തില്‍ സഹീഹ് അല്ല എന്ന്) ഭൂരിപക്ഷം മുസ്ലിംകള്‍ അംഗീകരിച്ചാല്‍ ഞാന്‍ അവ ഉദ്ധരിക്കുന്നത് നിര്‍ത്തും.
    താങ്കള്‍ സൂചിപ്പിച്ച സാമാന്യവിവരം ഉണ്ടല്ലോ, അത് ഭൂരിപക്ഷം മുസ്ലിംകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനും ആശിച്ചുപോകുന്നു. എനിക്ക് ആ സാമാന്യവിവരം ഉണ്ട്. എങ്കിലും ഞാന്‍ ആ ഉദ്ധരണികള്‍ തന്നത് ഭൂരിപക്ഷം മുസ്ലിംകള്‍ക്കും അവയുടെ സ്രോതസ്സ് സമ്മതമായതുകൊണ്ടാണ്‌. എനിക്ക് സമ്മതമായതുകൊണ്ടല്ല. ഒരാളെ ബോദ്ധ്യപ്പെടുത്തേണ്ടത് അയാള്‍ തന്നെ അംഗീകരിക്കുന്ന രേഖകള്‍ ഉപയോഗിച്ചല്ലെ? അല്ലാതെ 'ഖുര്‍‌ആന്‍ ദൈവികമാണെന്ന് ഖുര്‍‌ആന്‍ തന്നെ അവകാശപ്പെടുന്നു, അതുകൊണ്ട് ഞാന്‍ ഖുര്‍‌ആനില്‍ വിശ്വസിക്കുന്നു' എന്ന രീതിയിലല്ല. 'എന്റെ ഭാര്യ എന്നെ മാത്രമെ സ്നേഹിക്കുന്നുള്ളൂ, അവള്‍ക്ക് വേറെ രഹസ്യകാമുകന്മാരൊന്നുമില്ല, കാരണം അവള്‍ തന്നെ അങ്ങനെ എന്നോട് പറഞ്ഞു' എന്ന് പറയുന്നതുപോലെ ബാലിശമാണത്.
    സഹീഹ് ബുഖാരിയെ അംഗീകരിക്കാത്ത താങ്കളുടെ അവസാനത്തെ കമന്റ് എന്റെ മനസ്സില്‍ പതിച്ച ആശയം ഇങ്ങനെ ചുരുക്കിപ്പറയാം: 'ഒന്നുകില്‍ താങ്കള്‍ ഒരു rebel ആണ്‌, അല്ലെങ്കില്‍ താങ്കള്‍ ഒരു hypocrite ആണ്‌. ആദ്യത്തേതാണെങ്കില്‍ എനിക്ക് താങ്കളോടുള്ള ബഹുമാനം ഒരുപടി കൂടിയിരിക്കുന്നു. രണ്ടാമത്തേതാണെങ്കില്‍ എനിക്ക് താങ്കളോട് പുച്ഛമേയുള്ളൂ.'

    ReplyDelete