ഇന്ന് ബൂലോകത്ത് ഏറ്റവും അധികം വിമർശനാത്മകരീതിയിൽ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് ഇസ്ലാമും, ഖുർആനും അനുബന്ധവിഷയങ്ങളും. ഇസ്ലാമിനെക്കുറിച്ചും , ഖുർആനെക്കുറിച്ചും ആധികാരികമായി അറിവുള്ളവരും, വിമർശനാത്മകരീതിയിൽ പഠനം നടത്തുന്നവരും, എന്ത് കൊണ്ട് വിമർശിക്കപ്പെടുന്നു എന്നന്വേഷിക്കുന്നവരും, ഇതൊരു മണ്ണാങ്കട്ടയൊന്നുമല്ലെന്ന് എങ്ങനെയൊക്കെയോ കണ്ടെത്തി പറയുന്നവരും ബൂലോകത്ത് കുറവല്ല. തന്മൂലം ആർക്കായിരിക്കും ഗുണം ഈ ചർച്ചകൾ കൊണ്ട്?......വസ്തുതകൾ പരിശോധിച്ചാൽ കാര്യം പിടികിട്ടും! ഒരുപക്ഷേ പുകഴ്ത്തലുകളോക്കാൾ വിമർശനങ്ങളായിരിക്കും ഇസ്ലാമിന്റെ ഇന്ന് കാണുന്ന വളർച്ചക്ക് നിദാനമായിട്ടുണ്ടാവുക. എല്ലാം അറിയുന്ന ദൈവത്തിന് മനുഷ്യന്റെ ത്വരയെന്തെന്നും അതനുസരിച്ചാണ് അവന്റെ കണക്കുകൂട്ടലുകളെന്നും ഒരു സാമാന്യ ബോധമുള്ളവന് ബോധ്യപ്പെടാൻ കുറഞ്ഞപക്ഷം മന്ദബുദ്ധിയെങ്കിലും ആകാതിരുന്നാൽ മതി.
ബൂലോകത്ത് പലവുരു കൈകാര്യം ചെയ്യപ്പെട്ട വിഷയമാണെങ്കിലും ഒരു വിശ്വാസി എന്ന നിലക്ക് താൻ പിൻപറ്റുന്ന വിശ്വാസപ്രമാണങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനെതിരെ പ്രതികരിക്കുക എന്നത് വെറും ബാധ്യതമാത്രമല്ല ഒരു കടമ കൂടിയാണ്.
മുഹമ്മദ് നബി (സ) ജീവിച്ചത് ചരിത്രത്തിന്റെ വെളിച്ചത്തിൽ തന്നെ. ആർക്കും സംശയമില്ലാത്ത കാര്യം. ഖുർആൻ ലോകർക്ക് ശ്രവിക്കപ്പെട്ടതും അദ്ദേഹത്തിലൂടെ. അതുകൊണ്ട് തന്നെ ഖുർആന്റെ ദൈവീകത അംഗീകരിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവർക്ക് പറയാനുള്ളത് ഇത് മുഹമ്മദ് (സ) ന്റെ രചനയാണെന്നായിരിക്കും. എന്ത് കൊണ്ട് വിമർശകർ ഖുർആന്റെ രചയിതാവ് മുഹമ്മദ് (സ) ആണെന്ന് പറയുന്നു?...അബദ്ധജടിലങ്ങളായ ചില ഉത്തരങ്ങളാണ് അവർക്ക് ഇതിനെ ക്കുറിച്ച് നൽകാണുള്ളത്. ബൈബിളിൽ നിന്നും കോപ്പിയടിച്ചു, പലരിൽ നിന്നും കേട്ടെഴുതി..എന്നിങ്ങനെ!. സാഹിത്യമൂല്യമുള്ള ഒരു സൃഷ്ടി നടത്തി അത് ദൈവത്തിന്റെ പേരിൽ ആരോപിക്കുന്നതിന്റെ പിന്നിൽ ഉള്ള സ്വാർഥ ലക്ഷ്യമെന്താണെന്നായിരുന്നു വിമർശകർ വ്യക്തമാക്കേണ്ടിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദത്തിന്റെ പ്രബലത പരിശോധിക്കപ്പെടെണ്ടിയിരുന്നത്.
വളരെ ലളിതമായ രീതിയിൽ ഒരന്വേഷണം നടത്താം...; മുഹമ്മദ് (സ) ആണ് ഖുർആൻ രചിച്ചതെന്ന വാദത്തിൽ അടിസ്ഥാനമുണ്ടോ?...
1. തന്റെ നാല്പതു വയസ്സുവരെ അറബികൾക്കിടയിൽ സുസമ്മതനായ മുഹമ്മദ് (സ) ഖുർആൻ ദൈവികമാണെന്നും അതിലെ വിധിവിലക്കുകൾ ജീവിതത്തിൽ പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടപ്പോളായിരുന്നു..വെറുക്കപ്പെട്ടവനായതും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യപ്പെടേണ്ടി വന്നതും.
2. അൽ-അമീൻ (വിശ്വസ്ഥൻ) എന്ന ഓമനപ്പേരാൽ അറിയപ്പെട്ട് നാൽപ്പത് വർഷക്കാലം സത്യസന്ധമായി ജീവിച്ച അദ്ദേഹം ഒരു ദിവസം ദൈവത്തിന്റെ പേരിൽ കള്ളം പറയുമെന്നും അത് പ്രചരിപ്പിക്കാൻ ജീവൻ പോലും പണയപ്പെടുത്തുമെന്നും വിശ്വസിക്കുക പ്രയാസമാണ്.
3. സാഹിത്യകാരന്മാർക്ക് അറേബ്യയിൽ ഉന്നതമായ സ്ഥാനം നൽകപ്പെട്ടിരുന്നു. അക്കാലത്താണു തീർത്തും നിരക്ഷരനും, കുട്ടിക്കാലത്ത് ആട് മേച്ചും പിന്നെ മറുനാട്ടിൽ കച്ചവടം നടത്തിയും സാധാരണ രീതിയിൽ കവിഞ്ഞ ഒരു പ്രത്യേകതയിമില്ലാതെ ജീവിച്ചിരുന്ന മുഹമ്മദ് (സ) ഖുർആൻ എന്ന അതുല്യ സൃഷ്ടിയുമായി വരുന്നത്. ഖുർആൻ തന്റേതാണെന്ന് അവകാശപ്പെട്ടിരുന്നുവങ്കിൽ അദ്ദേഹത്തിനു അറബികൾക്കിടയിൽ ഉന്നതമായ സ്ഥനം തന്നെ ലഭിക്കുമായിരുന്നു.
4. മുഹമ്മദി (സ) ന്റെ ചില നടപടികളെ വിമർശിക്കുന്ന വാക്യങ്ങൾ ഖുർആനിലുണ്ട്. ശക്തമായി താക്കീതു ചെയ്യുന്ന വചനങ്ങളും ഉണ്ട്. കൂടാതെ സാമൂഹിക വിഷയങ്ങൾ കൂട്ടാളികളുമായി ചർച്ച ചെയ്ത് അഭിപ്രായമാരാനും ഖുർആൻ അദ്ദേഹത്തോട് കൽപ്പിക്കുന്നു.
ഈ വസ്തുതകളൊക്കെ മുന്നിൽ വെച്ച് കൊണ്ടാണ് ഖുർആൻ മുഹമ്മദി (സ) ന്റെ സൃഷ്ടിയാണെന്ന വാദത്തിന്റെ തെറ്റും ശരിയും പരിശോധിക്കേണ്ടത്. സാധാരണഗതിയിൽ ഒരു വ്യക്തിയെ വിമർശനപാത്രമാക്കുമ്പോൾ മിനിമം ആ വ്യക്തിയുടെ ബയോഗ്രഫി ഒന്നു പരിശോധിക്കുകയെങ്കിലും ചെയ്യുമല്ലോ ആരും. മേൽ വിവരിച്ച പോയിന്റുകൾ മുഹമ്മദ് (സ) നബിയെ ലഘുവായി ഒരു പഠനം നടത്തിയവർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന കാര്യങ്ങളാണ്. ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ മുഹമ്മദി (സ) ന്റെ ഭൌതികനേട്ടങ്ങളും സ്വാർഥലക്ഷ്യങ്ങളും എന്തെന്ന് തെളിയിക്കാൻ ഒരൊറ്റ വിമർശകനും സാധിക്കാത്തതിന്റെ കാരണം ചരിത്രം നമുക്കു മുൻപിൽ കാണിക്കുന്ന ആ മഹത് ജീവിതം തന്നെ.
ഖുറൈശി നേതാവും അറബി സാഹിത്യത്തിലെ കാരണവരുമായിരുന്ന വലീദ് ബ്നു മുഗീറയോട് ഖുർആനെതിരെ പരസ്യപ്രസ്ഥാവന നടത്തണമെന്ന് ഇസ്ലാമിന്റെ പ്രഥമശത്രു ശ്രീമാൻ അബൂജഹൽ അവർകൾ ആവശ്യപ്പെട്ടപ്പോൾ അബൂജഹലിനു അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു.... “ഞാനെന്താണ് പറയേണ്ടത്?ഗദ്യത്തിലും, പദ്യത്തിലും, ജിന്നുകളുടെ കാവ്യങ്ങളിലും, അറബി ഭാഷയുടെ മറ്റേതൊരു സാഹിത്യ ശാഖയിലും അഗാധമായ അറിവ് എനിക്കുണ്ട്..ദൈവം തന്നെ സത്യം ഈ മനുഷ്യൻ (മുഹമ്മദ് ) സമർപ്പിക്കുന്ന വചനങ്ങൾക്ക് അവയൊന്നിനോടും സാദൃശ്യമില്ല. അതിലെ വചനങ്ങൾക്ക് വിസ്മയാവഹമായ ഒരു മാധുര്യവും പ്രത്യേകമായൊരു ഭംഗിയുമുണ്ട്. തീർച്ചയായും അത് സർവ്വവചനങ്ങളേക്കാളും ഉന്നതമാണ്. അതിനെ ഇകഴ്ത്തിക്കാണിക്കാൻ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴിൽ അകപ്പെടുന്ന സകലതിനെയും അത് തകർത്ത് കളയും..തീർച്ച്..” ...ഇതൊരു അമുസ്ലിമിന്റെ പ്രസ്ഥാവനയാണെന്ന് നാം ഓർക്കണം. ഖുർആന്റെ മൂല്യത്തെക്കുറിച്ച് ഇതിനേക്കാൾ നല്ല ഒരു സർട്ടിഫിക്കേറ്റിന്റെ ആവശ്യമില്ല.
നമ്മുടെ ബൂലോകത്ത് ജീർണ്ണിച്ച അന്ധവിശ്വാസങ്ങൾക്കെതിരെ മാനവിക വെളിച്ചം പകരാൻ സന്നദ്ധരായി മുന്നിട്ടിറങ്ങി ബ്ലോഗുകൾ തയ്യാറാക്കുന്നുവർ അറബിസാഹിത്യത്തെക്കുറിച്ചും അതിലെ അവിശ്വാസികളായ സാഹിത്യാതികായന്മാർ ഖുർആനെക്കുറിച്ചെന്ത് പറഞ്ഞെന്നും അറിയാതെയാണ് ഇത്തരം ബ്ലോഗെഴുതുന്നതെന്ന് കരുതാൻ മന്ദബുദ്ധികളോ അല്ലെങ്കിൽ ഒറ്റക്കണ്ണന്മാരോ ബ്ലോഗെഴുതാറുണ്ടെന്ന് ഞാൻ കേട്ടിട്ടില്ല . ചില ബ്ലോഗുകൾ പോള്ളയായ വാദങ്ങൾ നിരത്തിയാണ് മുസ്ലിം സമുദായത്തെ കരിവാരിത്തേക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സഹിഷ്ണുത തെട്ടു തീണ്ടിയിട്ടില്ലാത്ത കുബുദ്ധികളുടെ ഒരു കൂട്ടം മറുഭാഗത്തെ മതഭ്രാന്തരെന്നും, അക്രമികൂട്ടമെന്നും ആക്ഷേപിച്ച് അത്തരം ബ്ലോഗുകളെ പിന്താങ്ങുകയും ചെയ്യുന്നു.ബ്ലോഗിലൂടെ തന്നെ പലരും വ്യക്തമായ മറുപടികൾ കൊടുക്കുന്നത് സന്തോഷാവഹമാണു. പോരാത്തതിന് തമ്മിൽ തല്ലിച്ച് ചോരയൂറ്റിക്കുടിക്കാൻ ആപ്പോ അല്ലെങ്കിൽ കോപ്പോ ഒക്കെ വെച്ച് കൊഴുപ്പിക്കുന്ന തരത്തിലുള്ള ബ്ലോഗുകളും ഇവിടെ കുറവല്ല.
യുക്തിവാദമെന്നാൽ കാര്യ കാരണ ബന്ധത്തെ അടിസ്ഥാനമാക്കി ചിന്തിക്കുക എന്നെ അർത്ഥമുള്ളൂ. അന്ധമായ വിരോധം നിമിത്തം ഒരു വിഭാഗം വിശ്വാസ സമൂഹത്തെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും അവഹേളിച്ചത് കൊണ്ടോ ഇകഴ്ത്തിക്കാണിച്ചത് കൊണ്ടോ യുക്തിവാദമാകുകയില്ല...അതിന് മന്ദവാതം എന്ന് പറയുന്നതായിരിക്കും ശരി.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഞാൻ ബ്ലോഗിൽ ഒരു തുടക്കക്കാരൻ മാത്രം.
ധൈര്യമായി തുടങ്ങിക്കോളൂ
ReplyDeleteആദ്യം എല്ലാ ബ്ലോഗുകളും വായിക്കുക, എന്നിട്ട് കൂടുതല്‍ പ്രസ്ക്തമായതെന്നു തോന്നുന്നത് എശുതുക
സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമാണു അമേരിക്കയില്‍ ഇസ്ലാം കൂടുതല്‍ ആകര്ഷിക്കപ്പെട്ടതു. കൂടുതല്‍ പേരും ഇസ്ലാമിനെ ചീത്ത വിളിക്കാനും പഴി പറയാനും ആ ദുരന്തം നിമിത്തമായി. അതു കൊണ്ടു തന്നെ ഇസ്ലാം എന്താണെന്നു സ്വാഭാവികമായി നിരീക്ഷിക്കപ്പെട്ടു.ഇതു എന്താണു എന്നു ആള്ക്കാര് പഠിച്ചു . മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും ശരിയെന്നു തോന്നി.മുന്‍ വിധിയോടെ കണ്ടവര്‍ അഭിപ്രായംമാറ്റാന് നിര്‍ബന്ധീതരായി.അതിനാല്‍ ചെളി വാരി എറിയാന്‍ ഇങ്ങിനെ കുറച്ചു പേരുള്ളതും നല്ലതെന്നു കൂട്ടിക്കോളൂ .
ReplyDeleteശരിയാണ്. ഖുര്‍ആന്‍ മുഹമ്മദിന്റെ വചനമല്ലെന്ന് അന്നത്തെ ശത്രുക്കള്‍ക്കു പോലും വ്യക്തമായിരുന്നു. പുതിയ ബുദ്ധിജീവികള്‍ക്ക് പിടിച്ചു നില്‍ക്കേണ്ടതുണ്ട്. അതാണ് അടിസ്ഥാനം തേടാതെ എഴുത്ത് തുടരുന്നത്. അതിനെ മാനവിക വെളിച്ചം പകരലായി ചിത്രീകരിക്കാന്‍ നിഷ്പക്ഷമുഖം മൂടിയണിയുന്ന ആള്ക്കാരുമുണ്ടാവുമ്പോള് ആവേശം കൂടും. എന്തായാലും സത്യം സത്യമാവാതിരിക്കില്ലല്ലോ.. തുടരുക
ReplyDeleteതുടക്കം കൊള്ളാം. സത്യമെന്ന് വിശ്വസിക്കുന്നതിന് വിമര്‍ശനത്തെ (അന്ധമായിട്ടുള്ളതായാലും അല്ലെങ്കിലും) ഭയപ്പെടേണ്ട സാഹചര്യമില്ല. വിമര്‍ശനത്തിന് അതീതമായതാണ് ഇതെല്ലാം എന്ന തീവ്രവാദ നിലപാടുകളെയാണ് കൂടുതല്‍ ഭയപ്പെടേണ്ടത്. അതാണ് വളര്‍ച്ചക്ക് തടസ്സവും!
ReplyDelete:)
ഇന്ന് ഒരു 100 പേജ് കഥയോ കവിതയോ മറ്റെന്തെങ്കിലും സാഹിത്യമോ എഴുതണം എങ്കില്‍ ആദ്യം ഏകാന്തമായ ഒരു സ്ഥലം വേണം , പിന്നെ ഭക്ഷണം , മറ്റു സൗകര്യ ങ്ങള് എല്ലാം .
ReplyDeleteഎന്നാല്‍ തന്നെ 1000 ക്കണക്കിന് വെട്ടിത്തിരുത്തലുകള്‍ ആവശ്യമായി വരും . ഇനി പ്രവാചകന്റെ ജീവിതം പരിശോധിച്ചാല്‍ കാണുന്നതോ , സംഭവ ബഹുലം! പ്രവാചകത്വ ലബ്തിക്ക് ശേഷം ഒരു പാട് ഒരു പാട് പ്രശ്നങ്ങള്‍, അതിനു നടുവില്‍ ഇരുന്നു അക്ഷരം അറിയാത്ത പ്രവാചകന് ഗഹനമായ വിഷയങ്ങള്‍ ,ഇത്ര താള ഭംഗിയോടു കൂടി തെറ്റുകള്‍ കൂടാതെ എഴുതിയുണ്ടാക്കി എന്ന് പറഞ്ഞാ അത് വിശ്വസിക്കുവാന്‍ ആരെ കിട്ടും ..
കൂടുതല്‍ എഴുതുക
അഭിനന്ദനങ്ങള്‍ !
ഇതിൽ അക്കമിട്ട് പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് എന്റെ അഭിപ്രായം പറയട്ടെ:
ReplyDelete1. എല്ലാവർക്കും അവരവരുടെ വിശ്വാസം വലുതാണെന്നിരിക്കെ 'നിന്റെ വിശ്വാസം കളഞ്ഞ് എന്റെ വിശ്വാസം പിന്തുടരുക' എന്നും പറഞ്ഞ് ചെന്നാൽ വെറുപ്പ് സമ്പാദിക്കേണ്ടിവരുക സ്വാഭാവികം മാത്രം.
2. മുഹമ്മദ് കള്ളം പറഞ്ഞതായിരിക്കില്ല. അദ്ദേഹത്തിന് ദിവ്യവെളിപാട് ലഭിച്ചു എന്നദ്ദേഹം വിശ്വസിച്ചു. അത് മറ്റുള്ളവരോട് പറഞ്ഞതായിരിക്കണം. തനിക്ക് 'ദിവ്യവെളിപാട്' ലഭിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ആളുകൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്. നമ്മൾ ദിവസവും ഇങ്ങനെയുള്ള സംഭവങ്ങൾ വാർത്തയിലൂടെ അറിയുന്നു. എനിക്ക് നേരിട്ട് പരിചയമുള്ള ഒരു സുഹൃത്ത് പോലുമുണ്ട് ഇത്തരത്തിൽ. അവൻ കള്ളം പറയുകയാണെന്ന് ഞാൻ വിശ്വസിക്കില്ല. പക്ഷെ ദൈവഭക്തിയിൽ മുഴുകിയ അവന് അതിന്റെ പ്രഭാവം ദൈവവിളിയായി ഉണ്ടായതായി അവൻ വിശ്വസിക്കുന്നു. തലച്ചോറിലെ Chemical 'locha' എന്ന് വേണമെങ്കിൽ പറയാം ('Lage raho Munnabhai' എന്ന ഫിലിം കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാകും).
3. 'നിരക്ഷരൻ' എന്നുപറഞ്ഞാൽ 'മന്ദബുദ്ധി' എന്നർത്ഥമില്ലല്ലോ. ഭാഷ പ്രയോഗിക്കുന്ന കാര്യത്തിലും കാവ്യാത്മകതയിലും മുഹമ്മദ് നിപുണനായിരുന്നു. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി ഭാഷ പ്രയോഗിക്കുന്ന കാര്യത്തിൽ മിടുക്ക് കാണിച്ചിട്ടുള്ള അനേകം പേരെ ചരിത്രത്തിൽ കാണാം. ഇന്ത്യയിൽത്തന്നെ കബീർ ദാസിനെക്കുറിച്ച് കേട്ടിട്ടില്ലേ. എഴുത്തും വായനയുമറിയാത്ത അദ്ദേഹത്തിന്റെ പ്രാസവും കാവ്യാത്മകതയുമൊക്കെ ഒത്ത ഈീരടികൾ ലോകപ്രശസ്തങ്ങളാണ് എന്നുള്ളത് എല്ലാവർക്കുമറിയാം. മുഹമ്മദ് അറേബ്യയിലെ ഓരോ പ്രദേശത്തിലേയും ഗോത്രത്തിലേയും തനതായ ശൈലിയിലുള്ള അറബി ഉപയോഗിച്ചുകൊണ്ട് അതാത് പ്രദേശങ്ങളിലെ ആളുകളുമായി സംവദിക്കുന്നതിൽ നിപുണനായിരുന്നു എന്നതിന് ഇസ്ലാമികരേഖകളുണ്ട്. പോരാത്തതിന് ഈണവും പ്രാസവുമൊക്കെ ഒത്തിണങ്ങിയ കാവ്യഗുണമുള്ള വരികൾ അദ്ദേഹം കല്യാണാഘോഷവേളകളിലും യുദ്ധത്തിന് കൂട്ടരുമൊത്ത് ശത്രുവിനെ കാത്ത് പതിയിരിക്കുന്ന വേളകളിലും ഒക്കെ ചൊല്ലിയിട്ടുള്ളതായും ഇസ്ലാമിന്റെ അടിസ്ഥാനരേഖകളിൽത്തന്നെ കാണാം. അദ്ദേഹത്തിന്റെ വാഗ്ചാതുര്യം ഒരു നിമിഷകവിയുടേതിനെക്കാളും ഒട്ടും പിന്നിലല്ല.
4. തനിക്ക് ദൈവവിളി ലഭിച്ചിരിക്കുന്നു എന്നദ്ദേഹം വിശ്വസിച്ചിരുന്നതുകൊണ്ട് സമയാസമയം തന്റെ നനസ്സിൽ തോന്നിയിരുന്ന ഉൾവിളികൾ ദൈവം കൽപ്പിക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചതായിരിക്കാം.
പ്രിയ ഡീപ്ഡൌൺ,
ReplyDeleteഅക്കമിട്ട് തന്നെ മറുപടിയിലേക്ക് പോകാം.
1.സുസമ്മതനായ ഒരു വ്യക്തിക്ക് പെട്ടൊരുനാൾ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കേണ്ടതിലെ മാനദണ്ഡത്തെ ക്കുറിച്ചാണു ഞാൻ സൂചിപ്പിച്ചത്.ഒരു ജനവിഭാഗത്തെ മുഴുവൻ വിശ്വാസ സ്മൂഹമാക്കി മാറ്റിയെടുക്കാൻ ആദ്യം ആ സമൂഹത്തിന്റെ വെറുപ്പ് സമ്പാദിച്ചെടുക്കുകയാണ് വേണ്ടതെന്ന മുഹമ്മദ് (സ) നബിയുടെ തിരിച്ചറിവിന്റെ ഫലമാണോ അദ്യം വെറുപ്പും പിന്നീട് അംഗീകാരവും. അല്ല!. മുഹമ്മദ് നബി (സ) ഒരു പുതിയ ആശയവുമായി വന്നതല്ല.മുൻ കഴിഞ്ഞ് പോയ ദൈവദൂതന്മാരാൽ അവതരിപ്പിക്കപ്പെട്ട ഏകദൈവവിശ്വാസം വിഘടിച്ച് പോയ സാഹചര്യത്തിൽ ഒരു പുനക്രമീകരണ ദൌത്യവുമായാണ് മുഹമ്മദ് (സ) നബി വരുന്നത്.നബിയെ നിശേധിച്ചവരും തള്ളിപ്പറഞ്ഞവരും ദൈവവിശ്വാസികൾ തന്നെയായിരുന്നു.എന്നാൽ അവരുടെ ദൈവവിശ്വാസം ഏകത്വത്തിലധിഷ്ഠിതമായിരുന്നില്ല എന്നതായിരുന്നു പ്രശ്നം.സ്വയം വെറുക്കപ്പെട്ടവനാകാൻ വേണ്ട് ഒരു വ്യക്തി പുതിയ ഒരാശയം പടച്ചുണ്ടാക്കുമെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണെന്നേ ഞാൻ പറഞ്ഞുള്ളൂ.
2.ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കാത്തവരോട് ദൈവത്തിൽ നിന്നുള്ള വെളിപാടുകൾ സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതെങ്ങനെ? വിശദമായി ഒരു പോസ്റ്റാക്കിയിടാം എന്ന് തന്നെ കരുതി മനപ്പൂർവ്വം ഈ പോസ്റ്റിൽ മാറ്റിവെച്ച രണ്ട് വിഷയങ്ങളാണ് വിമർശകർ സാധാരണ ഉന്നയിക്കാറുള്ള “വെളിപാടും” പിന്നെ മുഹമ്മദ് നബി(സ) യെ “കവി” എന്ന് സംബോധനം ചെയ്യുന്നതും.തനിക്ക് “ദിവ്യവെളിപാടുകൾ” ലഭിക്കാറുണ്ടെന്ന് കരുതുന്നവർ നമ്മുടെ സമൂഹത്തിൽ ഇന്നുമുണ്ട്. സത്യമാണത്. നോക്കൂ, എനിക്കും നിങ്ങൾക്കും വെളിപാടുകൾ ലഭിക്കാറില്ല ശരിയെല്ലേ..എന്നാൽ നമ്മുടെ ഒരു സുഹൃത്ത് തനിക്ക് വെളിപാടുകൾ ലഭിക്കാറുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു..മാത്രമല്ല വെളിപാടുകൾ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ആ സുഹൃത്ത് ചില അസാധാരണ സ്വഭാവലക്ഷണങ്ങളും കാണിക്കാറുണ്ടായിരിക്കും.വ്യക്തമായി അന്വേഷിച്ചാൽ താങ്കൾക്ക് ബോധ്യപ്പെടുട്ടേക്കാം.ഒരു വേള നാം ആ സുഹൃത്തിനെ ഒരു ഡോകടറെ കാണിക്കാൻ വരെ നിർബന്ധിതമായിപ്പോക്കാം.ആ സുഹൃത്തിന് “ഉന്മാദരോഗം” (Schizophrenia) എന്ന അവസ്ഥയാണെന്ന് ബോധ്യപ്പെടും. അത്തരം ഒരു പാട് ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്.സ്വയം കണ്ടെത്താൻ ശ്രമിച്ചാൽ മറ്റുപല സത്യങ്ങളും താങ്കൾക്ക് തുറന്ന് കിട്ടിയേക്കാം. വെളിപാടുകൾ ലഭിക്കാറുണ്ടെന്ന് പറഞ്ഞ താങ്കളുടെ ആ സുഹൃത്തിനെയും,അനേകലക്ഷം ജനങ്ങൾ മാർഗ്ഗനിർദേശാനുസരണം പിൻപറ്റിപ്പോരുന്ന ഒരു പ്രവാചനെയും ഉന്മാദരോഗം മൂലം വെളിപാടുകൾ ലഭിച്ച വ്യക്തികളാണെന്ന താങ്കളുടെ കണ്ടെത്തലിന്റെ യുക്തിയെ താങ്കൾ തന്നെ ചോദ്യം ചെയ്യുക.
3.ഭാഷ പ്രയോഗിക്കുന്ന കാര്യത്തിലും കാവ്യാത്മകതയിലും മുഹമ്മദ് നിപുണനായിരുന്നു എന്നത് താങ്കൾക്ക് എവിടെ നിന്നും കിട്ടി! അദ്ദേഹത്തിന്റെ വാഗ്ചാതുര്യം ഒരു നിമിഷകവിയുടേതിനെക്കാളും ഒട്ടും പിന്നിലല്ല. ആശ്ചര്യമില്ല! ആരെക്കെയോ പിൻപറ്റി അവരുടെ വാക്കുകൾ കടമെടുത്തെഴുതി എന്നതിൽ കവിഞ്ഞ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒറ്റ തെളിവിന്റെ അടിസ്ഥാനത്തിൽ പോലുമല്ലേന്ന സത്യം താങ്കൾക്കും അറിയാതിരിക്കില്ലല്ലോ. ഖുർആൻ ഒരു സാഹിത്യസൃഷ്ടി എന്നിരിക്കെ മുഹമ്മദ് (സ) നബിയുടെ പേരിലുള്ള ഒരു രണ്ട് വരി കവിതയെങ്കിലും കാണിക്കാൻ താങ്കൾക്ക് കഴിയുമോ? കാവ്യത്തിൽ താൻ നിപുണനാണെന്ന് തെളിയിക്കുന്ന ഒരു സംഭവമെങ്കിലും ചരിത്രരേഖകളിൽ കാണിക്കാൻ കഴിയുമോ..എന്നിട്ട് മറുപടി തരാം. സുഹൃത്തേ, ദയവായി ഞാൻ പോസ്റ്റിൽ സൂചിപ്പിച്ച പോലെ ആ മഹത് ജീവിതം ഒരാവർത്തിയെങ്കിലും വായിക്കുക. അതിന് ഭാഗ്യം കിട്ടിയെവൻ ഇത്തരത്തിലുള്ള ആരോപണവുമായി ഒരിക്കലും വരികയില്ല.
4. സ്വയം വിമർശനപാത്രമാക്കിക്കൊണ്ട് തത്വസംഹിതകൾ തയ്യാറാക്കാൻ ഇതെന്താ ആളുകൾക്ക് കണ്ട് രസിക്കാനുള്ള ശ്രീനിവാസൻ ചിത്രങ്ങളുടെ തിരക്കഥ പോലെ വല്ലതുമാണോ?
ഞാന്‍ ഈ ബൂലോകത്ത് വന്നിട്ടൊരഞ്ചുവര്ഷമായി അന്ന് തൊട്ട് ഞാന്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ഒരുവിഷയമാണിത് ... വിശ്വാസം മരണാന്തരമാണ് പ്രസക്തി .. ഇവിടെ ജീവിയ്ക്കുന്ന നമ്മുക്ക് രണ്ട് നേരമെങ്കിലും സുഖായി വല്ലതൂം തിന്നാനുള്ളത് ഒപ്പിക്കലാണ് പ്രധാനം.നമ്മുക്കതിനായ് പ്രവര്‍ത്തിക്കാം ....
ReplyDeleteസസ്നേഹം വിചാരം
"ഭാഷ പ്രയോഗിക്കുന്ന കാര്യത്തിലും കാവ്യാത്മകതയിലും മുഹമ്മദ് നിപുണനായിരുന്നു എന്നത് താങ്കൾക്ക് എവിടെ നിന്നും കിട്ടി! "
ReplyDeleteസഫിഉർ റഹ്മാൻ അൽ മുബാറൿപുരി എന്ന ലോകസമ്മതനായ ഇസ്ലാമികപണ്ഡിതൻ രചിച്ച അൽ റഹീകുൽ മഖ്തൂം (The Sealed Nectar) എന്ന മുഹമ്മദിന്റെ ജീവചരിത്രത്തിൽ നിന്നാണ് ഞാൻ അത് പറഞ്ഞത്. ഇവിടെ ആ ഭാഗം ഉദ്ധരിക്കാം:
"The Prophet [pbuh] was noted for superb eloquence and fluency in Arabic. He was remarkable in position and rank. He was an accurate, unpretending straightforward speaker. He was well-versed in Arabic and quite familiar with the dialects and accents of every tribe. He spoke with his entertainers using their own accents and dialects. He mastered and was quite eloquent at both bedouin and town speech. So he had the strength and eloquence of bedouin language as well as the clarity and the decorated splendid speech of town."
ഇത് ആ പുസ്തകത്തിലെ The Prophet(PBUH), Attributes and Manners എന്ന അദ്ധ്യായത്തിലെ The Perfection of Soul and Nobility എന്ന തലക്കെട്ടിനു കീഴെ കാണാം. ആ പുസ്തകം മുഴുവൻ online ആയി വായിക്കാൻ ഇവിടെ ലഭ്യമാണ്. ഈ പുസ്തകം താങ്കൾ വായിച്ചിട്ടില്ലെങ്കിൽ അതിന്റെ ഒരു പ്രത്യേകത കൂടി പറയട്ടെ: ലോകമുസ്ലീം പണ്ഡിതന്മാരുടെ കീഴിൽ മക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Muslim World League-ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏറ്റവും മികവുറ്റ പ്രവാചകജീവചരിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രന്ഥമാണത്. ലോകമെമ്പാടും നിന്നുള്ള നൂറ്റിയെഴുപതോളം രചനകളെ പിന്തള്ളിയാണ് ഇന്ത്യക്കാരനായ സഫീഉർ റഹ്മാന്റെ ഈ കൃതി ആ സ്ഥാനം നേടിയെടുത്തത്.
"മുഹമ്മദ് (സ) നബിയുടെ പേരിലുള്ള ഒരു രണ്ട് വരി കവിതയെങ്കിലും കാണിക്കാൻ താങ്കൾക്ക് കഴിയുമോ? "
കഴിയും. കാരണം ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ, ഏത് ഗ്രന്ഥത്തിലെന്നോ വിശദാംശങ്ങളോ ഒന്നും മനസ്സിൽ ഇപ്പോഴില്ല. എങ്കിലും താങ്കൾ ചോദിച്ച സ്ഥിതിക്ക് ഞാൻ തപ്പി നോക്കട്ടെ. കണ്ടുകിട്ടിയാൽ തീർച്ചയായും വന്നുപറയാം. (താങ്കളും ഒന്നന്വേഷിച്ചുനോക്കൂ). അതുവരെ വേണമെങ്കിൽ ഞാൻ ആ വാദം താൽകാലികമായി പിൻവലിക്കുന്നു, പോരെ.
സത്യം കണ്ടെത്താൻ നമുക്ക് രണ്ടുകൂട്ടർക്കും ഒന്നിച്ചുശ്രമിക്കാം :)
വിചാരമേ, ആ വിചാരം കൊള്ളാം :)
ഡീപ്ഡൌൺ,
ReplyDeleteതാങ്കൾ ഉദ്ധരിച്ച ഭാഗത്തിൽ അദ്ദേഹം കവിതരചനയിൽ നിപുണനെന്നോ അല്ലെങ്കിൽ കുറഞ്ഞപക്ഷം അറബി സാഹിത്യത്തിൽ പാണ്ഡിത്യമുള്ളവനെന്നോ ഉള്ള ഒരു സൂചനപോലുമില്ല.പല ഗോത്രക്കാരോടും അതാത് ശൈലിയിൽ അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു എന്നേ ആ വാചകങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയൂ.
മുഹമ്മദ് നബി(സ) ജനിച്ചത് ഖുറൈശി ഘോത്രവംശത്തിലായിരുന്നുവെന്ന് താങ്കൾക്കറിയാമായിരിക്കുമല്ലോ . സാഹിത്യപരമായി ഏറെ മുന്നിട്ട് നിന്നിരുന്ന അവരുടെ ഭാഷാരീതിയായിരുന്നു പൊതുവായി ഖുർആനിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ചില ശൈലികളിലും പ്രയോഗങ്ങളിലും ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വ്യത്യാസങ്ങൾ കാണപ്പെട്ടിരുന്നെങ്കിലും പൊതുവായി അറബികൾക്കിടയിൽ സ്വാധീനമുണ്ടായിരുന്നത് ഖുറൈശികളുടെ ഭാഷാരീതിക്കായിരുന്നു. കോട്ടയത്തുകാരുടെ സ്പീച്ച് മലപ്പുറത്തുകാർക്ക് സ്വീകാര്യമാകാതിരിക്കില്ലല്ലോ...മുഹമ്മദ് നബി(സ)യുടെ ഭാഷക്കും ശൈലിക്കും മനോഹാരിത കൽപ്പിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഞാൻ എവിടെയും പറഞ്ഞില്ല!
ഒരു കാര്യം കൂടി കേട്ട് മുഹമ്മദ് നബിയുടെ കവിത തപ്പിയിറങ്ങിക്കുള്ളൂ... ശ്രവണ സുന്ദരങ്ങളായ കവിതകളെഴുതി ജനങ്ങളെ വശത്താക്കണം എന്നിട്ടവരെ ഇസ്ലാമിലേക്ക് ആനയിക്കണം എന്ന് ദൈവം കൽപ്പിച്ചതായി നിങ്ങൾ എവിടെയെങ്കിലും വായിച്ചിട്ടുണ്ടെങ്കിൽ തപ്പുന്നതിൽ തെറ്റില്ല. മിനിമം, തന്നെയേൽപ്പിച്ച ദൌത്യമല്ലാതെ മറ്റൊന്നും മുഹമ്മദ് നബി(സ) ചെയ്തിട്ടില്ലെന്നെങ്കിലും താങ്കൾ എവിടെ നിന്നെങ്കിലുമൊക്കെ വായിക്കാതിരിക്കില്ലല്ലോ.
മുഹമ്മദ് (സ)നബിയുടെ ഭാഷയെക്കുറിച്ചും,ശൈലിയെക്കുറിച്ചും സമകാലികപണ്ഡിതരും,അമുസ്ലിംകളായ അറബിപണ്ഡിതരും,പശ്ചാത്യരുടെതുമടക്കം പലരുടെയും പരാമർശങ്ങൾ വേണമെങ്കിൽ താങ്കൾക്ക് തരാം...പിന്നെ...മുട്ടുവിൽ തുറന്നേക്കാം...എന്ന് കേട്ടിട്ടില്ലേ അങ്ങനെയല്ല തീർച്ചയായും തുറക്കപ്പെടും എന്ന് തന്നെയാണ്.അത്കൊണ്ട് നമ്മളാൽ കഴിയുന്നവിധം സത്യമന്വേഷിക്കുക.കണ്ടെത്താൻ കഴിയും.
താങ്കൾ ഉദ്ധരിച്ച ഭാഗത്തിൽ അദ്ദേഹം കവിതരചനയിൽ നിപുണനെന്നോ അല്ലെങ്കിൽ കുറഞ്ഞപക്ഷം അറബി സാഹിത്യത്തിൽ പാണ്ഡിത്യമുള്ളവനെന്നോ ഉള്ള ഒരു സൂചനപോലുമില്ല."
ReplyDeleteകാവ്യഗുണം, സാഹിത്യഗുണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള എന്റെ വാദം തക്കതായ തെളിവു കൊണ്ടുവരാൻ കഴിയുന്നതുവരെ ഞാൻ തന്നെ പിൻവലിച്ചല്ലോ.
"പല ഗോത്രക്കാരോടും അതാത് ശൈലിയിൽ അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു എന്നേ ആ വാചകങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയൂ."
അല്ല, അതിലും കൂടുതൽ ഉണ്ടെന്ന് അതു വായിക്കുന്ന ആർക്കും മനസ്സിലാകുമല്ലോ. അല്ലെങ്കിൽ പിന്നെ superb eloquence, fluency in Arabic, accurate speaker, well-versed in Arabic, quite familiar with the dialects and accents of every tribe, mastered, quite eloquent at both bedouin and town speech, strength and eloquence of bedouin language, clarity and the decorated splendid speech of town എന്നൊക്കെ എഴുതിയിരിക്കുന്നത് പാഴ്വാക്കുകളാവില്ലേ?
മാത്രവുമല്ല, ഖുറൈശിഗോത്രക്കാർ സാഹിത്യപരമായി ഏറെ മുന്നിട്ടുനിൽക്കുന്ന ഭാഷയുടെ ഉടമകളാണെന്ന് താങ്കളുടെ വാക്കുകളിൽ തന്നെയുണ്ട്.
അപ്പോൾ മേൽപ്പറഞ്ഞ ഘടകങ്ങളുടെയൊക്കെ വെളിച്ചത്തിൽ മേന്മയേറിയ ഒരു ഭാഷാശൈലി കൈമുതലായുള്ള ഒരു വ്യക്തി സാഹിത്യഗുണമുള്ള ഒരു ഗ്രന്ഥം രചിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അതിലെന്തിന് അദ്ഭുതപ്പെടണം.
പിന്നെ, മുഹമ്മദ് ഖുർആനിന്റെ രചയിതാവാകാനിടയില്ല എന്നതിന് അദ്ദേഹത്തിന്റെ നിരക്ഷരതയും ഒരു ന്യായീകരണമായി താങ്കൾ സൂചിപ്പിച്ചതുകൊണ്ടാണ് എനിക്ക് ഉദ്ധരണി നൽകേണ്ടിവന്നത്.
ഖുർആൻ പിന്തുടരാൻ കൽപ്പിച്ചതിന്റെ പേരിൽ വെറുപ്പ് സമ്പാദിക്കേണ്ടി വന്നതോ, നിരക്ഷരനായിരുന്നു എന്നതോ, ആടുമേച്ചുനടന്നു എന്നുള്ളതോ, കച്ചവടക്കാരനായിരുന്നു എന്നതോ, സ്വയം വിമർശനമോ ഒന്നും തന്നെ ഖുർആൻ മുഹമ്മദിന്റെ സൃഷ്ടിയല്ല എന്നുള്ളതിന് മതിയായ ന്യായീകരണങ്ങളാവുന്നില്ല എന്ന് ആർക്കും മനസ്സിലാകും. ഖുർആൻ മുഹമ്മദിന്റെ സൃഷ്ടിയല്ല എന്ന് തെളിയിക്കാൻ കുറെക്കൂടി ശക്തമായ കാരണങ്ങൾ വേണ്ടിവരും.
ഡീപ് ഡൌൺ,
ReplyDeleteഈ പുതിയ പോസ്റ്റ് പൊസ്റ്റ് ഒൻന്ന വായിക്കുക.
വായിച്ചു.
ReplyDelete